
ചെങ്ങന്നൂർ: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ തൊഴിൽ കോഡുകളെല്ലാം തൊഴിൽ അവകാശങ്ങൾ നിഷേധിക്കുന്നതാണെന്നറിഞ്ഞിട്ടും ഇടതു സർക്കാർ തൊഴിൽ കോഡുകൾ അതിവേഗം നടപ്പിലാക്കുകയാണെന്ന് ഐഎൻറ്റിയുസി ജില്ലാ പ്രസിഡൻ്റ് ജി. ബൈജു പറഞ്ഞു. യു ഡിഎഫ് സ്ഥാനാർ അഡ്വ: എബി കുര്യാക്കോസിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന യുഡിറ്റിഎഫ് തൊഴിലാളി സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎൻറ്റിയുസി സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ. ദേവദാസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം, കൺവീനർ അഡ്വ: ഡി. നാഗേഷ് കുമാർ, ഡിസിസി ജനറൽ സെക്രട്ടറി പി.വി.ജോൺ, ഐഎൻറ്റിയുസി ജില്ലാ സെക്രട്ടറിമാരായ കെ. ഷിബു രാജൻ പ്രവീൺ എൻ. പ്രഭ, നഗരസഭാ ചെയർമാൻ മനീഷ് കീഴാമoത്തിൽ, ജോൺ മുളങ്കാട്ടിൽ,മിനിക്കുട്ടി, എം. ആർ. സന്തോഷ് കുമാർ, സജികുമാർ, അജയൻ കോമളേഴത്ത്, മണിയമ്മ, ബീന പീറ്റർ, അബ്ദുൾ റഹ്‌മാൻ കുഞ്ഞ്,എം.ആർ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.











